ഒന്നാണ് സൂര്യൻ
പലതു പ്രതിബിംബം
എന്നാത്മ തത്ത്വം തിരയുന്നിതെങ്ങും
ഒന്നാണ് കേസ് ഒന്നു മതി വിസ്കോ
എന്നപര തത്വം വിരിക്കുന്ന ശൗര്യം
കണ്ണാണു കൈക്കീഴിൽ , പാടില്ല പിഴ
മറക്കുന്നോ ചട്ടങ്ങള്‍ കണ്ണിന്‍റെ
ലോലത
ചോറാണ് കണ്ണ് , വന്ദനം കാമ്യം
വന്ദനമതു
മറന്നാലും പാടില്ല നിന്ദ
ചേലാണ് കാണാൻ കണ്ണിണതിളക്കം
ചേലൊത്തു കാക്കണ,മതുതാൻ നിയോഗം
ചങ്കാണു ഞങ്ങൾക്ക് ശസ്ത്രക്രിയയത്
നോവായി മാറ്റല്ലേ , നോവിക്കയരുതെ
മുറിവാണ് നമുക്കാ പാലാരിവട്ടത്തിൻ
ഇത്തിരി വട്ടത്തെ വലിയ പാലം
കുറവാണ് നിർമ്മാണ സാമഗ്രികളതിൻ
പിന്നിലെ
, കുബുദ്ധികളിന്നു വ്യക്തം
ഗുണമാണ് പ്രധാനം ഗുളികയിൽ പോലും
ഗളനമിതരുതെ ഗണിതങ്ങൾ പിഴയ്ക്കല്ലേ
ഗുണമാണ് മുഖ്യം ശസ്ത്ര ക്രിയയിലും
ലുബ്ധതയതരുതേ ശസ്ത്ര സാമഗ്രികളിൽ
ഏതാണ് വേണ്ടത് ചൊല്ലുക കനിവായ്
പാലം...., പാലാരിവട്ടമോ നാഗമ്പടമോ
"ഒന്നാണ് നാം ഒന്നു മതി നമുക്ക്"
കടലിലെറിഞിത് ചീനക്കാർ പോലും
"ഒന്നാണ് കേസ് ഒന്നു മാത്രം തരും"
വേണ്ട നമുക്കി അഭിനവാദ്വൈതം
ഗുണമാണ് ഗുണമാണ് ഗുണമാണ് മുഖ്യം
ഗുണത്തിൻ ഗരിമ ഗുരുക്കളെ കാക്കണേ
BJC
(New notice in the OT . Only 1 visco will be given per case due to visco shortage)