ഗുരുദക്ഷിണ
വാക്കു പൂക്കുമോരാരാമ ഭംഗിയതിൻ
നേർക്ക് നിൽക്കുവാനുർവ്വിയിലുണ്ടോ
സൽസുമ ശബളിത പൂങ്കാവനമേതുമേ
നല്‍ഫല വൃക്ഷാലംകൃത ഉദ്യാനമേതുമേ
സുരഭിലഭാഷണ സൗരഭ്യമതോർത്താൽ
സുര സുമ സുഗന്ധത്തേക്കാൾ കാമ്യം
ഹർഷമെൻ മനതാരിൽ നിറഞ്ഞു, സ്നേഹ
വർഷമായ് വന്നൊരി വാഗ്വിലാസത്താല്‍
വർഷങ്ങൾക്കപ്പുറമെൻ മിഴികൾക്കു വിരുന്നായീ
നയനശാസ്ത്രനഭസ്സിൻ പൊൻ താരങ്ങളായി
പരിലസിക്കണം ഒളി ചിതറി ദ്യുതി വിതറി
പരമില്ലൊരു ദക്ഷിണ പാരിലതിനെ വെല്ലാൻ
BJ

No comments:
Post a Comment