ശസ്ത്രക്രിയാ ദേവാലയം
നേർവഴി തെളിക്കുവാൻ , വഴി വിളക്കായന്നു
നേരിന്‍റെ......, നൽ ദിവ്യ താരകം
പാരിന്‍റെ മുമ്പില്‍ , സൽഗുണ ശോഭിത
നേരിന്‍റെ , പാത തുറന്ന രാവ്
നേർ കാഴ്ച്ചയേകി , ദേഹി ശോഭിപ്പിക്കും
ദീപങ്ങളാണീ അക്ഷി യുഗ്മം
ആ വിധമെങ്കില്‍ , എത്ര , ജീവിതനൗകകള്‍
ദീപ്തങ്ങ....ളാക്കിയി ദേവാലയം
ദീപങ്ങളാല്‍ , ചെറു താരങ്ങളാല്‍ , പ്രഭാ-
പൂരിതമാക്കിയിന്നതിനെ നിങ്ങള്‍
സത്യമായ് ചൊല്ലട്ടെ , ഈ ശ്രീകോവില്‍ തന്നിലെ
ദീപങ്ങള്‍ നിങ്ങളാം മാലാഖമാര്‍
നിർലോപമായി, നിശബ്ദമായി നിർവഹിക്കുന്നൊരീ സേവനങ്ങൾ
നിരുപമമാണവ നിരവ...ദ്യമാണവ
വിത്തുകളാണി കര്‍മ്മങ്ങളവ , നിങ്ങള്‍
ക്കേകും നല്‍ ഫലങ്ങളും , മനസ്സിന്‍ കുളിര്‍മ്മയും
BJ
Wishes as parody of jingle bells
നേരുന്നു ഞങ്ങളിതാ പുത്തൻ പുതുവർഷം
കർത്താവിൻ തിരു ജനനത്തിൻ മംഗള സന്ദേശം
ഇതു ശസ്ത്രക്രിയയുടെ ഭവനം
ഇവിടെ ശാന്തി ഭവിക്കട്ടെ
വന്നണയുന്നൊരു രോഗികള്‍ക്കെല്ലാം കാഴ്ച ലഭിക്കട്ടെ
ഹേയ്
നേരുന്നു ഞങ്ങളിതാ പുത്തൻ പുതുവർഷം
കർത്താവിൻ തിരു ജനനത്തിൻ മംഗള സന്ദേശം
കർത്താവിൻ തിരു ജനനത്തിൻ മംഗള........ സന്ദേശം

No comments:
Post a Comment