Tuesday, December 31, 2019

New year greetings 2020

 

പുത്തനുണർവ്വും പുതുമയുമായി

പുതിയൊരു വർഷം ആഗതമായി

പുതിയ വെളിച്ചം പരക്കട്ടെ

പുതിയൊരു പുഞ്ചിരി വിരിയട്ടെ

പുതിയൊരു സ്വപ്നം ,പുതിയ പ്രതീക്ഷകൾ

പൂത്തു തളിർക്കട്ടെ സമൃദ്ധിയിൻ പൂക്കൾ

 

അതിരുകൾ നമ്മെ അകറ്റരുത്

അരുതുകൾ അതിർത്തികളാകരുത്

അറിഞ്ഞു തള്ളുക മനുഷ്യനെ

അകറ്റുമേതൊരു തത്വ ശാസ്ത്രത്തെയും

അരിഞ്ഞു മാറ്റണമയൽക്കാരെ-

അരികളാക്കുമേതു വിശ്വാസവൃക്ഷവും

 

സ്നേഹത്തിരികൾ തെളിയട്ടെ

സാഹോദര്യം വിളങ്ങട്ടെ

സമത്വ സുന്ദര സൗരഭ്യത്താൽ

സുരഭിലമായൊരു പുതുവർഷം

സക്രിയമാമൊരു സൽ വർഷം

സംഗതമാക്കട്ടെ സർവേശ്വരൻ

Happy New year to all

BJ

Thursday, December 12, 2019

ശസ്ത്രക്രിയാ ദേവാലയം For sisters of OT during X mas celebrations in OT

 

ശസ്ത്രക്രിയാ ദേവാലയം

 

നേർവഴി തെളിക്കുവാൻ , വഴി വിളക്കായന്നു

നേരിന്‍റെ......, നൽ ദിവ്യ താരകം

 

പാരിന്‍റെ മുമ്പില്‍ , സൽഗുണ ശോഭിത

നേരിന്‍റെ , പാത തുറന്ന രാവ്

 

നേർ കാഴ്ച്ചയേകി , ദേഹി ശോഭിപ്പിക്കും

ദീപങ്ങളാണീ അക്ഷി യുഗ്മം

 

വിധമെങ്കില്‍ , എത്ര , ജീവിതനൗകകള്‍

ദീപ്തങ്ങ....ളാക്കിയി ദേവാലയം

 

ദീപങ്ങളാല്‍ , ചെറു താരങ്ങളാല്‍ , പ്രഭാ-

പൂരിതമാക്കിയിന്നതിനെ നിങ്ങള്‍

 

സത്യമായ് ചൊല്ലട്ടെ , ശ്രീകോവില്‍ തന്നിലെ

ദീപങ്ങള്‍ നിങ്ങളാം മാലാഖമാര്‍

 

നിർലോപമായി, നിശബ്ദമായി നിർവഹിക്കുന്നൊരീ സേവനങ്ങൾ

നിരുപമമാണവ നിരവ...ദ്യമാണവ

 

വിത്തുകളാണി കര്‍മ്മങ്ങളവ , നിങ്ങള്‍

ക്കേകും നല്‍ ഫലങ്ങളും , മനസ്സിന്‍ കുളിര്‍മ്മയും

 

BJ


Wishes as parody of jingle bells


നേരുന്നു ഞങ്ങളിതാ പുത്തൻ പുതുവർഷം

കർത്താവിൻ തിരു ജനനത്തിൻ മംഗള സന്ദേശം

ഇതു ശസ്ത്രക്രിയയുടെ ഭവനം

ഇവിടെ ശാന്തി ഭവിക്കട്ടെ

വന്നണയുന്നൊരു  രോഗികള്‍ക്കെല്ലാം കാഴ്ച ലഭിക്കട്ടെ

ഹേയ്

നേരുന്നു ഞങ്ങളിതാ പുത്തൻ പുതുവർഷം

കർത്താവിൻ തിരു ജനനത്തിൻ മംഗള സന്ദേശം

കർത്താവിൻ തിരു ജനനത്തിൻ മംഗള........ സന്ദേശം

 




Friday, November 29, 2019

ഗുരുദക്ഷിണ Reply to Dr Lakshmy's poem on unit change

 

 ഗുരുദക്ഷിണ

 

വാക്കു പൂക്കുമോരാരാമ ഭംഗിയതിൻ
 

നേർക്ക് നിൽക്കുവാനുർവ്വിയിലുണ്ടോ
 

സൽസുമ ശബളിത പൂങ്കാവനമേതുമേ
 

നല്‍ഫല വൃക്ഷാലംകൃത ഉദ്യാനമേതുമേ

 

 

സുരഭിലഭാഷണ സൗരഭ്യമതോർത്താൽ
 

സുര സുമ സുഗന്ധത്തേക്കാൾ കാമ്യം
 

ഹർഷമെൻ മനതാരിൽ നിറഞ്ഞു, സ്നേഹ
 

വർഷമായ് വന്നൊരി വാഗ്വിലാസത്താല്‍

 

 

വർഷങ്ങൾക്കപ്പുറമെൻ മിഴികൾക്കു വിരുന്നായീ
 

നയനശാസ്ത്രനഭസ്സിൻ പൊൻ താരങ്ങളായി
 

പരിലസിക്കണം ഒളി ചിതറി ദ്യുതി വിതറി
 

പരമില്ലൊരു ദക്ഷിണ പാരിലതിനെ വെല്ലാൻ

BJ

Wednesday, November 13, 2019

മഹിതമാവുമാ മഹാദേവ For KM Sir

 

Dear KM Sir,
 

മഹിതമാവുമാ മഹാദേവ സാന്നിധ്യം

മനോജ്ഞമാക്കിയോരദ്ധ്യയനനാളുകൾ

മനസ്സിലുണ്ടിന്നും ഒളി തെല്ലും മങ്ങാതെ

തമസ്സു നീക്കിയ നൽഗുരോ വന്ദനം

 

മറക്കില്ലൊരിക്കലുമാ ഗുരുവരലഭ്യമാം

മഹനീയ സുന്ദര നയന പാഠങ്ങൾ

മായില്ലൊരിക്കലുമാ ഗുരുകരരചിതമാം

നയന ശസ്ത്രക്രിയാ സുഭഗകാവ്യങ്ങൾ

 

അയനമാണെല്ലാം നയനത്തിലുമതെ

വിസ്മയത്തോടെ കാത്തിരിക്കുന്നിതാ

പാത തെളിച്ചൊരാ ശ്രേഷ്ഠഗുരുവിൻ

വചന ധാരയ്ക്കായി സഹർഷമീ ശിഷ്യനും

 

BJ

Wednesday, November 6, 2019

നേത്രാദ്വൈതം


                    
ഒന്നാണ് സൂര്യൻ പലതു പ്രതിബിംബം
എന്നാത്മ തത്ത്വം തിരയുന്നിതെങ്ങും

ഒന്നാണ് കേസ്‌ ഒന്നു മതി വിസ്കോ
എന്നപര തത്വം വിരിക്കുന്ന ശൗര്യം

കണ്ണാണു കൈക്കീഴിൽ , പാടില്ല പിഴ
മറക്കുന്നോ  ചട്ടങ്ങള്‍  കണ്ണിന്‍റെ ലോലത

ചോറാണ് കണ്ണ് , വന്ദനം കാമ്യം
വന്ദനമതു മറന്നാലും പാടില്ല നിന്ദ

ചേലാണ് കാണാൻ കണ്ണിണതിളക്കം
ചേലൊത്തു കാക്കണ,മതുതാൻ നിയോഗം

ചങ്കാണു ഞങ്ങൾക്ക് ശസ്ത്രക്രിയയത്
നോവായി മാറ്റല്ലേ , നോവിക്കയരുതെ

മുറിവാണ് നമുക്കാ പാലാരിവട്ടത്തിൻ
ഇത്തിരി വട്ടത്തെ വലിയ പാലം

കുറവാണ് നിർമ്മാണ സാമഗ്രികളതിൻ
പിന്നിലെ ,  കുബുദ്ധികളിന്നു വ്യക്തം

ഗുണമാണ് പ്രധാനം ഗുളികയിൽ പോലും
ഗളനമിതരുതെ ഗണിതങ്ങൾ പിഴയ്ക്കല്ലേ

ഗുണമാണ് മുഖ്യം ശസ്ത്ര ക്രിയയിലും
ലുബ്ധതയതരുതേ ശസ്ത്ര സാമഗ്രികളിൽ

ഏതാണ് വേണ്ടത് ചൊല്ലുക കനിവായ്‌
പാലം...., പാലാരിവട്ടമോ നാഗമ്പടമോ

"ഒന്നാണ് നാം ഒന്നു മതി നമുക്ക്"
കടലിലെറിഞിത് ചീനക്കാർ പോലും

"ഒന്നാണ് കേസ് ഒന്നു മാത്രം തരും"
വേണ്ട നമുക്കി അഭിനവാദ്വൈതം

ഗുണമാണ് ഗുണമാണ് ഗുണമാണ് മുഖ്യം
ഗുണത്തിൻ ഗരിമ ഗുരുക്കളെ കാക്കണേ
BJC

(New notice in the OT . Only 1 visco will be given per case due to visco shortage)