വിളവെടുപ്പ്
കാലമൊന്നുണ്ട് വിതയ്ക്കാന്‍ ,പോകില്ല കൊയ്യാതിക്ഷിതിയില്‍ നിന്നാരും
കാലമേറെയാകാം ക്ഷിപ്രഫലവുമാകാം, കാലഗതിയത് ആരറിവൂ പാരില്‍
വിതയ്ക്കുന്ന നന്മകള്‍ നല്‍വിളകളായും മനമുല്ലസിപ്പിക്കും സുമങ്ങളായും
വിരിയുന്ന കാഴ്ചകള്‍ തന്‍ ദര്‍ശനസുഖമതസുലഭ സര്‍വേശ്വര കടാക്ഷം
അറിയുക സുഹൃത്തെ ആനന്ദമോടാ അനവദ്യ സുന്ദര വിമല സത്യം!
അരികള്‍ക്ക് പോലും അലിവോടെ ആശ്രയമേകിയ വിശ്വൈകനായകന്‍റെ
അരുമ സന്ദേശങ്ങള്‍ തന്‍ പ്രഫുല്ല ദീപ്തി, വഴിവിളക്കാകട്ടെ വഴിതെളിക്കട്ടെ

No comments:
Post a Comment