ഞാവൽ പഴത്തിന്റെ വർണ്ണ പകിട്ടുള്ള
ഗോരോചനത്തിൻ ഗൗരവമൊത്തൊരു
പിംഗല വരവർണ്ണ മായാ മനോഹരി
ശസ്ത്രവും ശാസ്ത്രവും ഒന്നിച്ചു ചേരുമാ
ശസ്ത്രക്രിയയുടെ ശ്രീകോവിലിൽ
പത്തരമാറ്റിൻ പരിശുദ്ധി പരത്താൻ
പരശ്ശത പര കോടി സൂക്ഷ്മ കീടാണു
പരിവാരങ്ങളെ പടിയടച്ചകത്താൻ
പരിചയ സമ്പന്നരാം പരിണിത പ്രജ്ഞർക്കും
ഊർജ്ജസ്വലരാം പരിമിത വിജ്ഞർക്കും
പാരാതെ പരിചയും കവചവും നല്കുമാ
പരമ പരിശുദ്ധ പാവന പരാശക്തിതൻ
പേരാണ് കൂട്ടരേ പൊവിഡോണ് അയഡിൻ
പതയണം കരങ്ങളിൽ അതു നന്നായി
പതിയണം ലേബലിൽ ഇതു നന്നായി
"സർജിക്കൽ സ്ക്രബ്" എന്ന സദ്വചനം
ഇതു രണ്ടുമില്ലാത്ത ദ്രാവകം മെച്ചമായ്
സ്ക്രബ്ബെന്ന പേരിൽ കുപ്പിയിലായി
സങ്കോചമില്ലാതാ ശസ്ത്രക്രിയാ മുറിയിൽ
സല്ലപിക്കുന്നിതാ ശസ്ത്രങ്ങളോടായി
"സ്ക്രബ്ബാണ് സാറിതു സന്ദേഹമില്ലാർക്കും
സംശയമിതെപ്പോഴും സാറിനു മാത്രം
സന്തോഷമായാ കരമിങ്ങു നീട്ടൂ"
സംവദിച്ചെന്നോടൊരു കോകില ശബ്ദം
പല്ലിളിക്കുന്നിതെന്നെനോക്കിയാ ലേബലിൽ
സൊല്യൂഷ്യനെന്നൊരഷ്ടാക്ഷര സമുച്ചയം
സങ്കടത്തോടെ കരങ്ങൾ കൂട്ടിതിരുമ്മിയാ
ദ്രാവകം സമ്മാനിച്ച നനുത്ത സ്നിഗ്ധതയിൽ
പതയില്ല കൊഴുപ്പില്ല സാധനം സ്ക്രബ്ബല്ല
പതം വന്നു കൈകൾ തിരുമ്മി തിരുമ്മി
പതഞ്ഞു പൊങ്ങിയൊരീരടി, മനസ്സിൽ
പതിഞ്ഞു പോയൊരാ വരികളിൽ നിന്നും
പുണ്യശാലിനി നീ പകർന്നീടുമീ ദ്രാവകം തന്നുടെ ഓരോരോ തുള്ളിയും
എണ്ണമറ്റ ഗദ്ഗദങ്ങളെൻ അന്തരാത്മാവിൽ വിരിയിക്കുന്നുണ്ടാവാം
കാണുമോ സദയം
സംഭരകരെ ഹൃദയത്തില്‍ നിന്നുള്ളീ വിലാപം

Fight for getting the Betadine Surgical Scrub back fell in deaf ears. KMSCL says 7.5% solution is scrub. So Just like the other things thrust upon us, have to accept this also
ReplyDelete