ഓര്‍മ്മകളനവധി ബാക്കിയാക്കി
യാത്രയായെന്‍ പ്രിയ ജായതാതന്‍
ഓര്‍മ്മകളേകുന്നു ചെറുസ്മിതവും
ഓര്‍മ്മയായെന്നോര്‍ത്തു നൊമ്പരവും
സുരഭിലമൊരു നറും തെന്നല്‍ പോലെ
സഞ്ചാര സരണികളിലൊക്കെയങ്ങ്
സന്തോഷ പരിമള പൂമ്പൊടി വിതറി
സങ്കല്പമായങ്ങു മാഞ്ഞു വിണ്ണില്‍
മായില്ല മധുരമാം ഭാഷണവും, നിറ
ഹാസത്തിന്‍ ഹര്‍ഷമാം ആരവവും
മങ്ങാത്ത ശുഭാപ്തി വിശ്വാസവും
മനസ്സിലുണ്ടെന്നും ........ ശുഭമസ്തു.
Monday, November 30, 2020
Subscribe to:
Post Comments (Atom)


No comments:
Post a Comment